Today: 19 Jun 2026 GMT   Tell Your Friend
Advertisements
ജര്‍മ്മനിയിലെ നിലവിലെ കടുത്ത തൊഴില്‍ക്ഷാമം മികച്ച ശമ്പളത്തോടെ കരിയര്‍ മാറ്റാന്‍ വമ്പന്‍ അവസരങ്ങള്‍
ബര്‍ലിന്‍: ജര്‍മ്മനിയിലെ നിലവിലെ കടുത്ത തൊഴില്‍ക്ഷാമത്തിന്റെ (Fachkraeftemangel) പശ്ചാത്തലത്തില്‍, മറ്റൊരു മേഖലയില്‍ നിന്നും പുതിയൊരു കരിയര്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് (Quereinsteiger) മുന്നില്‍ വമ്പന്‍ അവസരങ്ങള്‍ തുറക്കുന്നു.

വിഡിയോ:

https://www.youtube.com/watch?v=4uKvZCPiAY&t=10s
ലിങ്ക്

ജോലിയില്‍ മടുപ്പോ? മികച്ച ശമ്പളത്തോടെ കരിയര്‍ മാറ്റാന്‍ ജര്‍മ്മനിയില്‍ വമ്പന്‍ അവസരങ്ങള്‍; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്തും സുരക്ഷിതമായ മുന്തിയ തസ്തികകള്‍ അതായത് ടോപ്പ് ജോലികള്‍ ഏതൊക്കൊണന്നു നോക്കാം.
നിലവിലെ ജോലിയിലെ അതൃപ്തി, കുറഞ്ഞ ശമ്പളം, മികച്ച കരിയര്‍ വളര്‍ച്ചയുടെ അഭാവം എന്നിവ കാരണം ബുദ്ധിമുട്ടുന്ന ജര്‍മ്മനിയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കരിയര്‍ പൂര്‍ണ്ണമായി മാറ്റിമറിക്കാന്‍ (Quereinstieg) ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് സാമ്പത്തിക രംഗത്തെ പ്രമുഖ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജര്‍മ്മനിയിലെ രൂക്ഷമായ വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം കാരണം മുന്‍പരിചയമില്ലാത്ത മേഖലകളിലേക്ക് കടന്നുവരുന്നവര്‍ക്കായി കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും വാതിലുകള്‍ വലിപ്പത്തില്‍ തുറന്നിട്ടിരിക്കുകയാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI / KI) സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ ജോലികള്‍ കവരുന്ന ഈ പുതിയ കാലഘട്ടത്തിലും പൂര്‍ണ്ണമായും സുരക്ഷിതമായതും ഏറ്റവും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നതുമായ പ്രധാന മേഖലകളിലെ ജോലികള്‍,

1. ജര്‍മ്മന്‍ സൈന്യം (Bundeswehr): മാസം 8,473 യൂറോ വരെ ശമ്പളം!
കരിയര്‍ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നത് ജര്‍മ്മന്‍ സൈന്യമാണ്. ഉദ്യോഗാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യതയും മുന്‍കാല പ്രായോഗിക പരിചയവും അനുസരിച്ച് പ്രതിമാസം 8,473 യൂറോ (ഏകദേശം 8 ലക്ഷം രൂപയ്ക്ക് മുകളില്‍) വരെ ഗ്രോസ് ശമ്പളം (Brutto) ബുണ്ടസ്വേര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സൈന്യത്തിലെ സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ്, മെഡിക്കല്‍ മേഖലകളിലേക്കാണ് ഇത്തരത്തില്‍ ആളുകളെ പ്രധാനമായും പരിഗണിക്കുന്നത്.

2. റെയില്‍വേ മേഖല (Deutsche Bahn / Lokführer)
ജര്‍മ്മനിയില്‍ പ്രതിവര്‍ഷം 5,000 മുതല്‍ 10,000 വരെ ലോക്കോപൈലറ്റുമാരുടെ (Train Drivers) കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 35 മണിക്കൂര്‍ പ്രവൃത്തി സമയ നിബന്ധന വന്നതോടെ ഈ ക്ഷാമം ഇരട്ടിയായി.

ആകര്‍ഷണീയത: ചെറിയ കാലയളവിലെ റീട്രെയിനിങ് (Umschulung) വഴി ആര്‍ക്കും ഈ മേഖലയിലേക്ക് കടന്നുവരാം.

ശമ്പളം: തുടക്കക്കാര്‍ക്ക് തന്നെ പ്രതിമാസം ഏകദേശം 4,000 യൂറോ മുതല്‍ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വന്നാലും ട്രെയിന്‍ ൈ്രഡവര്‍മാരുടെ ജോലി പൂര്‍ണ്ണ സുരക്ഷിതമായിരിക്കും.

3. ഐടി & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (IT & AI Sector)
സാങ്കേതികവിദ്യയില്‍ താല്പര്യമുള്ളവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ സ്വയം പഠിച്ചോ ചെറിയ കോഴ്സുകള്‍ വഴിയോ കടന്നുചെല്ലാന്‍ പറ്റിയ മേഖലയാണിത്.

സുരക്ഷിതമായ തസ്തികകള്‍: ക്ളൗഡ് കമ്പ്യൂട്ടിംഗ്, സൈബര്‍ സെക്യൂരിറ്റി അനലിസ്ററ്, ഡാറ്റാ സയന്റിസ്ററ്, കൂടാതെ ഏറ്റവും പുതിയ കരിയറായ 'എഐ പ്രോംപ്റ്റ് എഞ്ചിനീയര്‍' (AI Prompt Engineer) എന്നീ തസ്തികകളില്‍ വന്‍ തൊഴിലവസരങ്ങളാണുള്ളത്.

ശമ്പളം: കോഡിംഗിലും എഐ ടൂളുകള്‍ ഉപയോഗിക്കുന്നതിലുമുള്ള പ്രാവീണ്യം അനുസരിച്ച് തുടക്കത്തില്‍ തന്നെ 4,500 യൂറോയ്ക്ക് മുകളില്‍ പ്രതിമാസ വരുമാനം സ്വന്തമാക്കാം.

4. നഴ്സിംഗ്, ൈ്രപമറി വിദ്യാഭ്യാസം & സോഷ്യല്‍ വര്‍ക്ക് (Pflege & Bildung)
ജര്‍മ്മനിയിലെ ജനസംഖ്യാ ഘടന പ്രായമേറിവരുന്ന ഒന്നായതിനാല്‍ (അഴശിഴ ജീുൗഹമശേീി) ഹെല്‍ത്ത് കെയര്‍ മേഖല ഒരിക്കലും തളരില്ല.

അവസരങ്ങള്‍: വയോജന പരിചരണം (Altenpflege), ഹോസ്പിറ്റല്‍ സ്ററാഫ്, കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍ (Erzieher), സ്കൂളുകളിലെ ക്രോസ്~എന്‍ട്രി അധ്യാപകര്‍ (Quereinsteiger Lehrer) എന്നിവര്‍ക്ക് ജര്‍മ്മനിയില്‍ വലിയ ഡിമാന്‍ഡാണ്.

ശമ്പളം: സംസ്ഥാനങ്ങളും സ്ഥാപനങ്ങളും അനുസരിച്ച് 3,500 മുതല്‍ 5,000 യൂറോ വരെ പ്രതിമാസം നേടാന്‍ സാധിക്കും. മനുഷ്യന്റെ നേരിട്ടുള്ള പരിചരണവും സ്നേഹവും ആവശ്യമായതിനാല്‍ ഈ ജോലികള്‍ക്ക് എഐ ഭീഷണി ഉയര്‍ത്തുന്നില്ല.

ജര്‍മ്മനിയിലെ പുതിയ തൊഴില്‍ വിപണി പ്രകാരം കേവലം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപ്പുറം വ്യക്തികളുടെ പ്രായോഗികമായ കഴിവുകള്‍ക്കും (Soft Skills), പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള താല്പര്യത്തിനുമാണ് കമ്പനികള്‍ മുന്‍ഗണന നല്‍കുന്നത്. നിലവിലെ ജോലിയില്‍ മടുപ്പ് തോന്നുന്ന മലയാളി പ്രവാസികള്‍ക്കും ഈ കരിയര്‍ മാറ്റ സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

- dated 18 Jun 2026


Comments:
Keywords: Germany - Otta Nottathil - Job_opportunities_germany_june_15_2026 Germany - Otta Nottathil - Job_opportunities_germany_june_15_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ ഒഡസ്ബില്‍ഡൂഞ് കോഴ്സുകള്‍ ഏതൊക്കെ ; മലയാളികള്‍ക്ക് പ്രയോജനപ്പെടുന്നത് ; വിഡിയോ വാര്‍ത്ത Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മലയാളികളുടെ വമ്പന്‍ മള്‍ട്ടി സൂപ്പര്‍മാര്‍ക്കറ്റ് 'വെല്‍ഡ്' പ്രവര്‍ത്തനം ആരംഭിച്ചു Recent or Hot News

ഉദ്ഘാടനം സയ്യിദ് പാണക്കാട് മിയാസ് അലി തങ്ങള്‍ നിര്‍വ്വഹിച്ചു; ജൂണ്‍ 26 മുതല്‍ യൂറോപ്പ് വ്യാപക ഓണ്‍ലൈന്‍ ഹോം ഡെലിവറിയും തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ജനസംഖ്യ താഴോട്ട്; 2020~ന് ശേഷം ആദ്യമായി ജനസംഖ്യയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി Recent or Hot News

ജനനനിരക്ക് സര്‍വ്വകാല റെക്കോര്‍ഡ് തകര്‍ച്ചയില്‍ തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ൈ്രഡവര്‍മാര്‍ ശ്രദ്ധിക്കുക ജൂലൈ 1 മുതല്‍ ട്രാഫിക് നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ Recent or Hot News


ലൈസന്‍സ് പോയിന്റ് കച്ചവടം
ഇനി ക്രിമിനല്‍ കുറ്റം, 30,000 യൂറോ പിഴ
ടിക്കറ്റ് വരാനുള്ള കാലാവധി 6 മാസമാക്കി ഉയര്‍ത്തി
തുടര്‍ന്നു വായിക്കുക
പ്രശസ്ത സോഷ്യല്‍ വര്‍ക്കര്‍ മാത്യു മണ്ഡപത്തില്‍ ജര്‍മനിയില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us